ഐസാറ്റ് എൻജിനീയറിംഗ് കോളജിൽ ബിരുദദാനം
1579412
Monday, July 28, 2025 4:37 AM IST
കളമശേരി: ഐസാറ്റ് എൻജിനീയറിംഗ് കോളജിലെ ഒമ്പതാം ബാച്ച് വിദ്യാർഥികളുടെ ബിരുദദാന ചടങ്ങ് കോളേജ് കാമ്പസിൽ നടത്തി. "സ്പോൺസി യോൺ' എന്ന ബിരുദദാന ചടങ്ങിൽ ഓരോ എൻജിനീയറിംഗ് വിഭാഗത്തിലെയും മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.
ഐസാറ്റ് എൻജിനീയറിംഗ് കോളജ് മാനേജർ ഫാ. ആന്റണി വാക്കോ അറക്കൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫ. ഡോ. കെ.കെ. സാജു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
അസിസ്റ്റന്റ് മാനേജർ ഫാ. മനോജ് ഫ്രാൻസിസ് മരോട്ടിക്കൽ, കോളജ് പ്രിൻസിപ്പൽ ഡോ. വി. വീണ, വൈസ് പ്രിൻസിപ്പൽമാരായ പ്രഫ. വി. പോൾ അൻസൽ , പ്രഫ. കനക സേവ്യർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.