വിസ്ത കപ്പ് നേടി എസ്എച്ച് പബ്ലിക് സ്കൂൾ
1579413
Monday, July 28, 2025 4:37 AM IST
കളമശേരി: രാജഗിരി പബ്ലിക്ക് സ്കൂൾ നടത്തിയ ഇന്റർ -സ്കൂൾ കലോത്സവമായ വിസ്ത 2025ൽ തേവര സേക്രഡ് ഹാർട്ട് സിഎം ഐ പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കാക്കനാട് രാജഗിരി ക്രിസ്തു ജയന്തി പബ്ലിക് സ്കൂൾ രണ്ടാം സ്ഥാനം നേടി.
1,500ൽ അധികം വിദ്യാർഥികൾ പങ്കെടുത്ത 21 മത്സര ഇനങ്ങളിൽ സാഹിത്യം, ഫൈൻ ആർട്സ്, സംഗീതം, നൃത്തം, ഛായാഗ്രഹണം തുടങ്ങിയവയിൽ വിദ്യാർഥികൾക്ക് മികവ് തെളിയിക്കാൻ വേദിയായി വിസ്ത 2025. സമ്മാന വിതരണം ചലച്ചിത്ര താരം ഡോ. മുത്തുമണി സോമസുന്ദരം, സംവിധായകനും എഴുത്തുകാരനുമായ പ്രജേഷ് സെൻ എന്നിവർ നിർവഹിച്ചു. വിസ്തയുടെ ഉദ്ഘാടനം എസ്എച്ച് പ്രൊവിൻഷ്യൽ മാനേജർ ഫാ. ബെന്നി നൽക്കര നിർവഹിച്ചു.
സമാപന ചടങ്ങിൽ എസ്എച്ച് പ്രൊവിൻസ് വികാർ പ്രൊവിൻഷ്യൽ ഫാ. മാത്യു കോയിക്കര അധ്യക്ഷത വഹിച്ചു. രാജഗിരി പബ്ലിക് സ്കൂൾ ഡയറക്ടർ ഫാ. പൗലോസ് കിടങ്ങൻ, ഫിനാൻസ് മാനേജർ ആന്റണി കേളാപറമ്പിൽ, പ്രിൻസിപ്പൽ റൂബി ആന്റണി, വൈസ് പ്രിൻസിപ്പൽ ജെസ്ന ഡോൺ, ഹെഡ് മിസ്ട്രസ് പ്രീതി എൽഡി, പിടിഎ പ്രസിഡന്റ് ഡോ. ജഗത് ലാൽ ഗംഗാധരൻ, വിസ്ത കൺവീനർ ജോബി ജേക്കബ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.