സഹോദരിമാർക്ക് റാങ്ക് തിളക്കം
1579415
Monday, July 28, 2025 4:53 AM IST
കാലടി: ബിരുദാനന്തര ബിരുദ പരീക്ഷയിൽ സഹോദരിമാർക്ക് റാങ്ക് തിളക്കം. എംജി യൂണിവേഴ്സിറ്റി പരീക്ഷയിലാണ് സൗത്ത് വെള്ളാരപ്പിള്ളി തൃക്കണിക്കാവ് പടായത്തുക്കുടിയിൽ ജലാലിന്റെയും(കുവൈറ്റ്), ഷഹർബാന്റെയും മക്കളായ അഹ്സന ഫാത്തിമയും (എംഎസ്സി സുവോളജി), ഹുസ്ന ഹവ്വയും (എംഎസ്സി സൈക്കോളജി) ഒന്നാം റാങ്കുകൾ നേടിയത്.
മൂത്ത മകൾ അഹ്സന മുവാറ്റുപുഴ നിർമല കോളജ് വിദ്യാർഥിനിയും, ഇളയവൾ ഹുസ്ന ആലുവ യുസി കോളജ് വിദ്യാർഥിനിയുമാണ്. ബിരുദതലത്തിൽ ഇരുവർക്ക് രണ്ടുപേർക്കും രണ്ടാം റാങ്ക് ലഭിച്ചിരുന്നു.