എസ്എൻഐഎംഎസിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം
1579416
Monday, July 28, 2025 4:53 AM IST
നെടുമ്പാശേരി : ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എസ്എൻഐഎംഎസ്) നവീകരിച്ച ഓഫ്താൽമോളജി ഔട്ട്പേഷ്യന്റ് യൂണിറ്റ്, റെറ്റിന ക്ലിനിക്, പുതിയതായി സ്ഥാപിച്ച 1.5 ടെസ്ല എംആർഐ യൂണിറ്റ് എന്നിവയുടെ ഉദ്ഘാടനം ഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് പ്രദീപ് കുമാർ തങ്കപ്പൻ, സെക്രട്ടറി കെ.ഡി. വേണുഗോപാൽ എന്നിവർ ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ ഡോ. പി.എ. സേതു , വൈസ് പ്രസിഡന്റ് സി.ആർ. പ്രസന്നൻ , ജോയിന്റ് സെക്രട്ടറിമാരായ ആർ. രാജേന്ദ്രൻ, എ.എസ്. രാധാകൃഷ്ണൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. അനൂപ് വിൻസെന്റ്, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. മഞ്ജുഷ തുടങ്ങിയവർ സംസാരിച്ചു.