റോഡു നിറയെ കുഴികള്‍; വലഞ്ഞ് യാത്രക്കാര്‍
1595569
Monday, September 29, 2025 1:35 AM IST
വെള്ളിക്കുളങ്ങര: കുഴികള്‍ നിറഞ്ഞതോടെ വെള്ളിക്കുളങ്ങര ജംഗ്ഷന് മുതല്‍ സ്കൂള്ജംഗ്ഷന്വരെയുള്ള റോഡില്‍ യാത്ര ദുരിതമായി.
നിരവധി കുഴികളാണ് ഈ ഭാഗത്ത് റോഡിലുള്ളത്. രണ്ട് വിദ്യാലയങ്ങള്‍, ബസ് സ്റ്റാന്‍ഡ്, പെട്രോള്‍പമ്പ് എന്നിവയുള്ളതിനാല്‍ നിരവധിവാഹനങ്ങളാണ് ദിനംപ്രതി ഇതിലൂടെ കടന്നുപോകുന്നത്. ഇരിങ്ങാലക്കുട - വെള്ളിക്കുളങ്ങര, തൃശൂര്‍ - വെള്ളിക്കുളങ്ങര, ചാലക്കുടി - വെള്ളിക്കുളങ്ങര എന്നീ റൂട്ടുകളിലെ അമ്പതോളം ബസുകള്‍ കടന്നുപോകുന്നതും ഈ റോഡിലൂടെയാണ്. നിര്‍ദിഷ്ട മലയോര ഹൈവേയുടെ ഭാഗമാണ് ഈ റോഡ്. എന്നാല്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനായിട്ടില്ല. രണ്ടുവര്‍ഷത്തിലേറെയായി കുഴികള്‍ നിറഞ്ഞുകിടക്കുന്ന റോഡിലൂടെ ദുരിതയാത്ര തുടരേണ്ട ഗതികേടിലാണ് ജനങ്ങള്‍.