സഹൃദയ കോളജില്‍ ലോക ഹൃദയദിനാചരണം
1595858
Tuesday, September 30, 2025 1:24 AM IST
കൊടകര: സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിൽ ലോക ഹൃദയദിനാചരണംനടത്തി. ഐക്യുഎസി, എന്‍എസ്എസ് യൂണിറ്റ്, സൈക്കോളജി വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയുടെ സഹകരണത്തോടെയാണ് ജീവന്റെ സ്പന്ദനം ശില്പശാല സംഘടിപ്പിച്ചത്.
കോളജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. ഡേവിസ് ചെങ്ങിനിയാടന്‍ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍. ജോയ് അധ്യക്ഷതവഹിച്ചു. ഡോ. രാഹുല്‍ ബാലസുബ്രഹ്മണ്യന് ശാസ്ത്രീയമായി സിപിആര്‍ നല്കുന്നതില് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കി. വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. കരുണ, ഫിനാന്‍സ് ഓഫീസര്‍ ഫാ. സിബിന് വാഴപ്പിള്ളി, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ കെ. ജയകുമാര്‍, പൂര്‍ണിമ ശങ്കര്‍ എന്നിവര്‍ നേതൃത്വംനല്കി.