കാരുണ്യപ്രവർത്തനത്തിനായി സംഗീതനിശ സംഘടിപ്പിക്കും
1596112
Wednesday, October 1, 2025 1:29 AM IST
തൃശൂര്‍: ലയണ്‍സ് ക്ലബ് ഓഫ് നീര്‍മാതളവും തൃശൂര്‍ ലയണ്‍സ് ക്ലബ് ഓഫ് സിംഫണിയും അമല മെഡിക്കല്‍ കോളജുമായി സഹകരിച്ച് ജനുവരി ഒമ്പതിന് സിത്താര കൃഷ്ണകുമാറിന്റെ മലബാറിക്കസ് സംഗീതനിശ പാലസ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കും.
പീഡിയാട്രിക് കാന്‍സര്‍ ബാധിച്ച കുട്ടികളുടെ ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റേഷനു പണം ശേഖരിക്കുകയെന്ന ലക്ഷ്യ ത്തോടെയാണിതു സംഘടിപ്പിക്കുന്നത്.
നാളെ രാവിലെ 10.30 നു കാന്‍സര്‍ബാധിതരായ കുട്ടികളുടെ ശസ്ത്രക്രിയയ്ക്കായി ഒരു ലക്ഷം രൂപ ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് 318 ഡി മുൻ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടോണി ഏനോക്കാരന്‍ അമല മെഡിക്കല്‍ കോളജിനു കൈമാറും.
പത്രസമ്മേളനത്തിൽ ഫാ. ആന്റണി മഞ്ഞുമ്മല്‍, ഡോ. ശ്രീരാജ്, ജോസ് കാട്ടൂക്കാരന്‍, ഗീതു തോമസ്, സബിത ലിജോ എന്നിവര്‍ പങ്കെടുത്തു.