തൂങ്ങിമരിച്ചനിലയിൽ
1596031
Tuesday, September 30, 2025 11:00 PM IST
ചേലക്കര: വെങ്ങാനെല്ലൂർ പരക്കാട് പുത്തൻവീട്ടിൽ സുഭാഷിനെ(48) പാലക്കാട് കഞ്ചിക്കോട് പ്രദേശത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സ്വകാര്യസ്ഥാപനത്തിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന സുഭാഷിനെ ലോഡ് എടുക്കാൻ പോയ സമയത്താണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.