സെന്റ് ജോസഫ്സിൽ സെലസ്റ്റാ ഫെസ്റ്റ് സമാപിച്ചു
1596402
Friday, October 3, 2025 1:26 AM IST
ഇരിങ്ങാലക്കുട: സെന്റ്് ജോസഫ്സ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം സംഘടിപ്പിച്ച സെലസ്റ്റാ ഫെസ്റ്റിന്റെ സമാപനച്ചടങ്ങ് പദ്മഭൂഷണ്‍ ഫാ. ഗബ്രിയേല്‍ റിസര്‍ച്ച് സെമിനാര്‍ ഹാളില്‍ നടന്നു. കാലത്തിനൊപ്പം മുന്നേറുന്ന തലമുറയുടെ കൈകളില്‍ സാങ്കേതിക വിദ്യയുടെ ഭാവി തെളിയും എന്ന സന്ദേശമാണ് പരിപാടിയില്‍ മുഴുനീളെ ആവര്‍ത്തിച്ചത്.
സമാപനച്ചടങ്ങില്‍ സെല്‍ഫ് ഫിനാന്‍സിംഗ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് അധ്യക്ഷത വഹിച്ചു.
കാലിക്കട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. പ്രദീപ്കുമാര്‍, കാലിക്കട്ട് സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. വി.എല്‍. ലജീഷ് എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി അമ്പിളി ജേക്കബ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ അനില ജോസ് എന്നിവര്‍ സംസാരിച്ചു.