കോനൂർ ഓണംകളി മത്സരം: നാദം ആർട്സ് നെല്ലായി ജേതാക്കൾ
1595860
Tuesday, September 30, 2025 1:24 AM IST
കൊരട്ടി: 15-ാമത് കോനൂർ അഖിലകേരള ഓണംകളി മത്സരത്തിൽ നാദം ആർട്സ് നെല്ലായി ജേതാക്കളായി.
ട്യൂൺസ് ഇരിങ്ങാലക്കുട രണ്ടാംസ്ഥാനവും യുവധാര കോൾക്കുന്ന് മുന്നാംസ്ഥാനവും നേടി. മികച്ച ഗായകനായി പ്രസന്നൻ (നാദം ആർട്സ് നെല്ലായി), മികച്ച കളിക്കാരനായി കെ. ശരത് (യുവധാര കോൾക്കുന്ന്), മികച്ച ഭാവിതാരമായി അനുസ്മിത (ട്യൂൺസ് ഇരിങ്ങാലക്കുട) എന്നിവരെ തെരഞ്ഞെടുത്തു.
സമ്മാനദാനം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ നിർവഹിച്ചു. കോനൂർ പൗരാവലി ചെയർമാൻ അഡ്വ. കെ.ആർ. സുമേഷ് അധ്യക്ഷതവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു, വൈസ് പ്രസിഡന്റ് ഷൈനി ഷാജി, പഞ്ചായത്ത് അംഗങ്ങളായ ഷിമ സുധിൻ, റെയ്മോൾ ജോസ്, പി.എസ്. സുമേഷ്, ജിസി പോൾ എന്നിവർ പ്രസംഗിച്ചു.