വാടാനപ്പിള്ളിയിൽ കാർഡ്രൈവറെ ആക്രമിച്ചു, രണ്ടുപേർ അറസ്റ്റിൽ
1595580
Monday, September 29, 2025 1:35 AM IST
വാടാനപ്പിള്ളി: കാർ ഡ്രൈവറുടെ മുഖത്തടിക്കുകയും വടിവാൾ എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.
കാട്ടൂർ കാട്ടൂക്കടവ് സ്വദേശി നന്ദനത്ത്പറമ്പിൽ വീട്ടിൽ ഹരീഷ് (50), എറണാംകുളം മുളംതുരുത്തി സ്വദേശി എളിയാട്ടിൽ വീട്ടിൽ ജിത്തു (29) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
മതിലകം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജു, സനീഷ്, ഷനിൽ ഷിജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.