ധന്യൻ ഫാ. അഗസ്റ്റിൻ ജോൺ ഊക്കൻ ഫുട്ബോൾ ടൂർണമെന്റിനു തുടക്കം
1595862
Tuesday, September 30, 2025 1:24 AM IST
തൃശൂർ: സെന്റ് തോമസ് കോളജിന്റെ ആഭിമുഖ്യത്തിൽ ഒന്നാമതു ധന്യൻ ഫാ. അഗസ്റ്റിൻ ജോൺ ഊക്കൻ മെമ്മോറിയൽ ദക്ഷിണേന്ത്യൻ അന്തർകലാലയ ഫുട്ബോൾ ടൂർണമെന്റിനു തോപ്പ് സ്റ്റേഡിയത്തിൽ തുടക്കമായി. പദ്മശ്രീ ഐ.എം. വിജയൻ പൂർവവിദ്യാർഥികൂടിയായ മുൻ അന്താരാഷ്ട്ര ഗോൾകീപ്പർ വിക്ടർ മഞ്ഞിലയുടെ കൈയിലേക്കു പന്തടിച്ച് ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പൽ ഫാ. മാർട്ടിൻ കൊളമ്പ്രത്ത്, ഡോ. ടോയ് തോമസ്, ഡോ. ശ്രീജിത്ത് രാജ്, സിസ്റ്റർ ഷെൽറ്റി തുടങ്ങിയവർ പ്രസംഗിച്ചു. കോൺഗ്രിഗേഷൻ ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി അംഗങ്ങൾ പങ്കെടുത്തു.