ലോക ഹൃദയദിനാഘോഷം
1596106
Wednesday, October 1, 2025 1:29 AM IST
പുല്ലൂര്‍ ഹോസ്പിറ്റലില്‍
ഇരിങ്ങാലക്കുട: ലോക ഹൃദയദിനത്തില്‍ പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു. ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം ഡോ. തോമസ് ജോണ്‍ പാളിയില്‍ ആരോഗ്യകരമായ ഹൃദയം എങ്ങനെ നിലനിര്‍ത്താം എന്ന വിഷയത്തെ ആസ്പദമാക്കിയും ഹോസ്പിറ്റല്‍ ഡയറ്റീ ഷ്യന് ശ്രീലക്ഷ്മി കാര്‍ഡിയാക് ഡയറ്റ് ഹാബിറ്റ് എന്ന വിഷയത്തെ ആസ്പദമാക്കിയും ക്ലാസെടുത്തു.
സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗിലെ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഹോസ്പിറ്റല്‍ അങ്കണത്തില്‍ കൂടിച്ചേർന്ന എല്ലാവരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഹിപ് ഹോപ് കാര്‍ഡിയോ ബേണ്‍ ഡാന്‍സും തുടര്‍ന്ന് ഹൃദയ ദിനത്തെ ആസ്പദമാക്കിയുള്ള സ്കിറ്റും കാര്‍ഡിയോ പള്‍മനറി റെസ്യൂസിറ്റേഷന്‍ ഡെമോണ്‍സ്ട്രേഷനും ഉണ്ടായിരിന്നു. ഹോസ്പിറ്റല്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ കാര്‍ഡിയാക് പോസ്റ്റര്‍ നിര്‍മാണ മത്സരവും സംഘടിപ്പിച്ചു.
സെന്റ് ജോസഫ്സ് കോളജിലെ
കുട്ടികളുടെ ഫ്ലാഷ് മോബ്
ഇരിങ്ങാലക്കുട: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ പ്രഫ. വീണ സാനി, ഡോ. എന്‍. ഉര്‍സുല, അധ്യാപകരായ ഡി. മഞ്ജു, കെ.ഡി. ധന്യ എന്നിവര്‍ നേതൃത്വം നല്കി.