ദേശീയപാതയിൽ ചരക്കുലോറി മറിഞ്ഞു
1595859
Tuesday, September 30, 2025 1:24 AM IST
കയ്പമംഗലം: ദേശീയപാത 66 ചെന്ത്രാപ്പിന്നിയിൽ ചരക്ക് ലോറി മറിഞ്ഞു.
പെരുമ്പാവൂരിൽനിന്നു പൂനെയിലേക്ക് പ്ലൈവുഡുമായി പോയിരുന്ന ലോറിയാണ് നിയന്ത്രണംതെറ്റി മറിഞ്ഞത്. ഇന്നലെ രാവിലെ ഒമ്പതുമണിയോടെ ചെന്ത്രാപ്പിന്നി സെന്ററിന് തെക്കുഭാഗത്തായിരുന്നു അപകടം. പ്ലൈവുഡ് കെട്ടിയ കയർ പൊട്ടി ലോഡ് ഒരുവശത്തേയ്ക്ക് ചെരിഞ്ഞതോടെയാണ് ലോറി നിയന്ത്രണംവിട്ടതെന്ന് പറയുന്നു.
റോഡിലെ ഇലക്ട്രിസിറ്റി പോസ്റ്റും ഒരു വ്യാപാര സ്ഥാപനവും അപകടത്തിൽ തകർന്നു. ഡ്രൈവർ കൊല്ലം സ്വദേശി അനന്ദുവും സഹായിയുമാണ് ലോറിയിലുണ്ടായിരുന്നത്. ആർക്കും പരിക്കില്ല.
സംഭവത്തെത്തുടർന്ന് ദേശീയ പാതയിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. കയ്പമംഗലം പോലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി. എച്ച്ടി ലൈൻ പോയിരുന്ന കെഎസ്ഇബിയുടെ പോസ്റ്റ് തകർന്നെങ്കിലും താൽകാലികമായി വൈദ്യുതി വിതരണം പുന:സ്ഥാപിച്ചു.