ഹൃദയപൂർവം...
1595870
Tuesday, September 30, 2025 1:24 AM IST
ജൂബിലിയിൽ
സൈക്ലത്തോണ്‍
തൃശൂർ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് ജൂബിലി മിഷൻ മെഡിക്കൽ കോളജും സൈക്കിളേഴ്സ് തൃശൂരും സംയുക്തമായി നടത്തിയ സൈക്കിൾ റാലിയായ "ഹാർട്ട് ഓണ്‍ വീൽസ്' ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഫ്ലാഗ് ഓഫ് ചെയ്തു.
അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ടെറിൻ മുള്ളക്കര, ഫാ. സിന്റോ കാരേപറന്പൻ, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു കള്ളിവളപ്പിൽ, കാർഡിയോളജി വിഭാഗത്തിലെ ഡോ. ഗോവിന്ദനുണ്ണി, ഡോ. പ്രസന്നകുമാർ, ഡോ. മനോജ് രവി, ഡോ. ബിനോ ബെഞ്ചമിൻ, ഡോ. സി.കെ. ഷിബു, ഡോ. ഓസ്റ്റിൻരാജ്, ഡോ. ഇ.വി. ജോണ്‍, ഡോ. ബിനിൽ ഐസക്, ഡോ. റോജോ സെബാസ്റ്റ്യൻ, ഡോ. അരുണ്‍, ജീവനക്കാരായ സിസ്റ്റർ ജെസ്ന, സിസ്റ്റർ ശാന്തി, ലാൻസ്, ആന്റണി, എം.വി. എൽജോ, രാഹുൽ, സൈക്കിളേഴ്സ് തൃശൂർ ക്ലബ് അംഗങ്ങളായ രമേഷ്, ഡാനി എന്നിവർ പങ്കെടുത്തു.
ജില്ലാ സഹകരണ
ആശുപത്രിയിൽ
തൃശൂർ: ജില്ലാ സഹകരണ ആശുപത്രിയിൽ ലോക ഹൃദയദിനാചരണം ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ഡോ. വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ആശുപത്രി പ്രസിഡന്റ് ടി.കെ. പൊറിഞ്ചു അധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ എ.ആർ. രാമചന്ദ്രൻ, സി.കെ. വിനോദ്, ജേക്കബ് പോൾ തട്ടിൽ, എ.പി. ജോസ്, കാർഡിയോളജി വിഭാഗം മാനേജരായ അജിത് കുമാർ, മെഡിക്കൽ സൂപ്രണ്ട് ഡോ. കെ. രാമദാസ്, സെക്രട്ടറി എം.എസ്. സന എന്നിവർ പ്രസംഗിച്ചു.
ശസ്ത്രക്രിയ
കഴിഞ്ഞവരുടെ
വാക്കത്തണ്‍
തൃശൂർ: അന്താരാഷ്ട്ര ഹൃദയദിനത്തോടനുബന്ധിച്ച് തൃശൂർ കോർപറേഷൻ ജനറൽ ആശുപത്രിയിൽ ഹൃദയസംബന്ധമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയവരുടെ വാക്കത്തണും സംഗമവും സംഘടിപ്പിച്ചു. 2022 ഏപ്രിൽ 20നു കാത്ത്ലാബ് ആരംഭിച്ചതുമുതൽ ഇവിടെ 4100 കേസുകൾ വിജയകരമായി പൂർത്തിയാക്കി.
രോഗമുക്തരായവരും ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരും കാർഡിയോളജി വിഭാഗം ജീവനക്കാരും സംയുക്തമായി ഡോണ്ട് മിസ് എ ബീറ്റ് എന്ന സന്ദേശമുയർത്തി രാവിലെ ഏഴരയ്ക്കു തെക്കേഗോപുരനടയിൽനിന്ന് ആരംഭിച്ച വാക്കത്തണിനു മേയർ എം.കെ. വർഗീസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ വർഗീസ് കണ്ടംകുളത്തി എന്നിവർ നേതൃത്വം നൽകി.
കോർപറേഷൻ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ്പോൾ പനയ്ക്കൽ, ശസ്ത്രക്രിയകൾ നടത്തിയ ഡോ. കൃഷ്ണകുമാർ, ഡോ. വിവേക് എന്നിവരെയും കാർഡിയോളജി വിഭാഗത്തെയും മേയർ ആദരിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ പി.കെ. ഷാജൻ, ജനറൽ ആശുപത്രി ആർഎംഒ ഡോ. നോബിൾ, നഴ്സിംഗ് സൂപ്രണ്ട്, ആശുപത്രി ജീവനക്കാർ, ശസ്ത്രക്രിയ നടത്തിയ രോഗികൾ തുടങ്ങിയവർ പങ്കെടുത്തു.
അമല മെഡിക്കല്‍
കോളജിൽ
തൃശൂർ: അമല മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം സംഘടിപ്പിച്ച ലോകഹൃദയദിനാചരണം സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ധര്‍മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ഹൃദയാരോഗ്യം നമ്മുടെ കൈകളില്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു.
അമല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ആന്റണി പെരിഞ്ചേരി, ഫാ. ഡെല്‍ജോ പുത്തൂര്‍, കാര്‍ഡിയോളജി മേധാവി ഡോ. ടി.ജി. ജയകുമാര്‍, കാര്‍ഡിയാക് സര്ജന് ഡോ. ഗോപകുമാര്‍, കാര്‍ഡിയോളജിസ്റ്റ് ഡോ. രൂപേഷ് ജോര്‍ജ്, ഡോ. പി.എസ്. ഷിബുരാജ് എന്നിവര്‍ പ്രസംഗിച്ചു. അമല ന്യുട്രീഷന്‍ വിഭാഗം "ഹൃദയാരോഗ്യവും ഭക്ഷണവും' വിഷയാവതരണം നടത്തി.
അളഗപ്പനഗര്‍ ത്യാഗരാജാര്‍
പോളിടെക്നിക്കിൽ
ആമ്പല്ലൂര്‍: അളഗപ്പനഗര്‍ ത്യാഗരാജാര്‍ പോളിടെക്നിക് കോളജില്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോക ഹൃദയദിനത്തോടനുബന്ധിച്ച് "നമ്മുടെ ഹൃദയത്തെ നമുക്കു സ്നേഹിക്കാം' എന്ന ആശയത്തെ ആസ്പദമാക്കി വിദ്യാര്‍ഥികളുടെ ഹൃദയദിന പ്രദര്‍ശനം നടത്തി.
പ്രിന്‍സിപ്പൽ ലിജോ ജോണ്‍, കായിക അധ്യാപകന് ജോബി മൈക്കിള്‍, എന്‍എസ്എസ് പ്രോഗാം ഓഫീസര്‍ സി.വി. വിബിന്, സി.ജെ. സിന്റോ, എന്‍.പി. സെബി, സിനോ ഫ്രാന്‍സിസ്, റാഗിയ ജോസ് എന്നിവര്‍ നേതൃത്വം നല്കി.