രാഹുൽഗാന്ധിക്കെതിരേ പരാമർശം: കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തി
1596105
Wednesday, October 1, 2025 1:29 AM IST
എടത്തിരുത്തി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരേ വിദ്വേഷ പ്രസംഗം നടത്തിയ ആർഎസ്എസ് നേതാവ് പ്രിന്റു മഹാദേവിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കയ്പമംഗലം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്ത് പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കയ്പമംഗലം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സുനിൽ പി. മേനോൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് നേതാക്കളായ സജയ് വയനപ്പിള്ളി, പി.കെ. സലിം, കെ.കെ. രാജേന്ദ്രൻ, പി.ഡി. സജീവ്, എം.യൂ. ഉമറുൽ ഫാറൂഖ്, ടി.കെ. പ്രകാശൻ, സുരേഷ് കൊച്ചുവീട്ടിൽ സി.ജെ. പോൾസൺ, സി.ജെ. ജോഷി, കെ.കെ. കുട്ടൻ തുടങ്ങിയവർ പ്രസംഗിച്ചു.
പ്രതിഷേധ പ്രകടനത്തിനു നേതാക്കളായ കെ.വി. അബ്ദുൽ മജീദ്, ടി.എസ്. ശശി, സുധാകരൻ മണപ്പാട്ട്, ഇ.എസ്. നിയാസ്, പ്രവിത ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ഇരിങ്ങാലക്കുട: രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ സംരക്ഷിക്കുന്ന സിപിഎം- ബിജെപി കൂട്ടുകെട്ടിനെതിരെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സതീഷ് വിമലന് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ അബ്ദുള്‍ ഹഖ്, സാജു പാറേക്കാടന്‍, ബാബു തോമസ്, യൂത്ത് കോണ്‍ ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്് സനല്‍ കല്ലൂക്കാരന് എന്നിവര്‍ പ്രസംഗിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ അസറുദീന്‍ കളക്കാട്ട് സ്വാഗതവും എം.ആര്. ഷാജു നന്ദിയും പറഞ്ഞു.