വൈഎംസിഎ വാർഷികാഘോഷം
1595873
Tuesday, September 30, 2025 1:24 AM IST
തൃശൂർ: വൈഎംസിഎ 138-ാമത് വാർഷികാഘോഷം കോഴിക്കോ ട് വിജിലൻസ് കോടതി ജഡ്ജി ഷിബു തോമസ് ഉദ്ഘാടനം ചെയ്തു. വൈഎംസിഎ റീജണൽ ചെയർമാൻ പ്രഫ. അലക്സ് തോമസ് മുഖ്യപ്രഭാഷണം നടത്തി. മാർ ഔഗിൻ കുര്യാക്കോസ് അനുഗ്രഹപ്രഭാഷണം നടത്തി.
സാമൂഹികമേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച സിസ്റ്റർ ജിസ് തെരേസ, ഡോ. ജി. പ്രശാന്ത് എന്നിവർക്കു പെരുവനം കുട്ടൻമാരാർ പുരസ്കാരം സമ്മാനിച്ചു. ട്രഷറർ ജോജു മഞ്ഞില സ്വാഗതവും ജനറൽ സെക്രട്ടറി ജിൽസണ്‍ ജോസ് നന്ദിയും പറഞ്ഞു. പ്രസിഡന്റ് ഷാജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ചമ്മനം ദേവസി മെമ്മോറിയൽ അവാർഡ് ഡോ. ജെ.എസ്. നിവിൻ, സി.എം. ജോർജ് മെമ്മോറിയൽ അവാർഡ് അഡ്വ. സണ്ണി മാത്യു എന്നിവർക്കു നൽകി.