തീരസുരക്ഷാ പദ്ധതി; കടൽത്തീരങ്ങൾ ശുചീകരിച്ചു
1595575
Monday, September 29, 2025 1:35 AM IST
പെരിഞ്ഞനം: പെരിഞ്ഞനത്തിന്റെ കടൽത്തീരങ്ങൾ ശുചീകരിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്തിലെ തീരദേശ മെംബർമാരുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന തീരസുരക്ഷ പദ്ധതിയുടെ ഭാഗമായാണ് പെരിഞ്ഞനം ഗ്രാമ പഞ്ചായത്തിലെ നാല് ബീച്ചുകൾ ശുചീകരിച്ചത്.
ഇ.ടി. ടൈസൺ എംഎൽഎ ശുചീകരണവും വേസ്റ്റ് ബിൻ സ്ഥാപിക്കലും ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അധ്യക്ഷയായി. പെരിഞ്ഞനം ആശ പ്രവർത്തകരുടെ വേസ്റ്റ് ബിൻ സഹായവും ചടങ്ങിൽ സ്വീകരിച്ചു. തീരസുരക്ഷ പദ്ധതിയുടെ ജനറൽ കോ-ഓർഡിനേറ്റർ ആർ.കെ. ബേബി പദ്ധതി വിശദീകരണംനടത്തി. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സായിദ മുത്തുക്കോയ തങ്ങൾ, ജനപ്രതിനിധികളായ സ്നേഹദത്ത്, സന്ധ്യ സുനിൽ, സുജ ശിവരാമൻ എന്നിവർ പ്രസംഗിച്ചു.
ശ്രീനാരായണപുരം, എറിയാട്, എടവിലങ്ങ്, മതിലകം ഗ്രാമപഞ്ചായത്തുകളിലെ ശുചീകരണത്തിനുശേഷമാണ് പെരിഞ്ഞനം തീരങ്ങൾ ശുചീകരിച്ചത്. വരും ആഴ്ചകളിൽ കയ്പമംഗലം, എടത്തിരുത്തി പഞ്ചായത്തുകളിലെ കടൽത്തീരങ്ങളും ശുചീകരിക്കും.