ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള എ​യ്ഡ്സ് ക​ൺട്രോ​ള്‍ സൊ​സൈ​റ്റി, എ​ന്‍​എ​സ്എ​സ്, കെ​എ​സ്ആ​ര്‍​ടി​സി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ എ​യ്ഡ്സ് ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​യാ​യ യു​വ​ജാ​ഗ​ര​ണ്‍ നാ​ട്യക​ലാ​രൂ​പ​ങ്ങ​ളി​ലൂ​ടെ തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ന​ട​ത്തി.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​ല​പ്പു​റം യു​വ​ഭാ​വ​ന ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പാ​വ നാ​ട​ക​വും ജി​ല്ലാ​ത​ല വാ​ന്‍ കാ​മ്പ​യി​നും ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ അ​ര​ങ്ങേ​റി. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ. ജോ​ളി ആ​ന്‍​ഡ്രൂ​സ് സി​എം​ഐ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​ജെ. വ​ര്‍​ഗീ​സ്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​അ​നു​ഷ മാ​ത്യു, ഇ​രി​ങ്ങാ​ല​ക്കു​ട ഐ​സി​ടി​സി കൗ​ണ്‍​സി​ല​ര്‍ നീ​തു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ​രി​പാ​ടി​യി​ലൂ​ടെ 500ഓ​ളം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് എ​യ്ഡ്സ് സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക്ക​ര​ണം ല​ഭി​ച്ചു. നി​ര​വ​ധി എ​ന്‍​എ​സ്എ​സ് വോ​ള​ന്‍റി​യേ​ര്‍​സും, അ​ധ്യാ​പ​ക​രും പ​ങ്കെ​ടു​ത്തു.

ജി​ല്ലാ ത​ല​ത്തി​ല്‍ നാ​ല് ക​ലാ​സം​ഘ​ങ്ങ​ളാ​ണ് യു​വ​ജാ​ഗ​ര​ണ്‍ പ​ദ്ധ​തി​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്. മി​സ്റ്റി​ക് എ​റ സം​ഘം മാ​ജി​ക് ഷോ ​മു​ഖേ​ന, ത​ണ്ണീ​ര്‍​മു​കം സ​ദാ​ശി​വ​ന്‍ സം​ഘം ക​ഥാ​പ്ര​സം​ഗ​ത്തി​ലൂ​ടെ, വ​യ​നാ​ട് നാ​ട്ടു​കൂ​ട്ടം കു​റ​വ​ര​ശു ക​ളി മു​ഖേ​ന, യു​വ​ഭാ​വ​ന ക്ല​ബ് പാ​വ നാ​ട​ക​ത്തി​ലൂ​ടെ​യും എ​യ്ഡ്സ് ബോ​ധ​വ​ത്കര​ണം ന​ട​ത്തി.

ഈ ​ക​ലാ​രൂ​പ​ങ്ങ​ള്‍ ജി​ല്ല​യി​ലെ എൺപതി ല​ധി​കം വി​ദ്യാ​ഭ്യാ​സസ്ഥാ​പ​ന​ങ്ങ​ളി​ലും, മെ​ഡി​ക്ക​ല്‍ സ്ഥാ​പ​ന​ങ്ങ​ളി​ലും ജ​യി​ലു​ക​ളി​ലും അ​ര​ങ്ങേ​റി. ആ​യി​ര​ക്ക​ണ​ക്കി​നു യു​വാ​ക്ക​ളി​ലേ​ക്കും പൊ​തു​ജ​ന​ങ്ങ​ളി​ലേ​ക്കും എ​യ്ഡ്സ് ബോ​ധ​വ​ല്‍​ക്ക​ര​ണ സ​ന്ദേ​ശം എ​ത്തി​ച്ചു. യു​വ​ജാ​ഗ​ര​ണ്‍ പ​ദ്ധ​തി​യു​ടെ സ​മാ​പ​ന​ഘ​ട്ടം തൃ​ശൂ​ര്‍ അ​മ​ല മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പാ​വനാ​ട​ക​ത്തോ​ടും വാ​ന്‍ കാ​മ്പ​യി​നോ​ടുംകൂ​ടി സ​മാ​പി​ച്ചു.