തിരുനാൾ കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്തു
1595582
Monday, September 29, 2025 1:35 AM IST
തൃശൂർ: ലൂർദ് മെട്രൊപ്പൊളിറ്റൻ കത്തീഡ്രലിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ 139-ാം തിരുനാൾ പ്രവർത്തനകമ്മിറ്റി ഓഫീസ് ബിഷപ് മാർ ബോസ്കോ പുത്തൂർ ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഫാ. ജോസ് വല്ലൂരാൻ, ഫാ. പ്രിജോവ് വടക്കെത്തല, സഹവികാരി റവ. ഫാ. ജീസ്മോൻ ചെമ്മണ്ണൂർ, കൈക്കാരൻമാരായ ജോർജ് കവലക്കാട്ട്, കെ.എ. റാഫി, പി.എൽ. സെബി, റോഷൻ പുതുക്കാടൻ, പബ്ലിസിറ്റി ചെയർമാൻ ആന്റണി തോട്ടാൻ, ഭക്തസംഘടന- കുടുംബ കൂട്ടായ്മ ഭാരവാഹികൾ നേതൃത്വം നൽകി. നവംബർ ആറുമുതൽ പത്തുവരെയാണു തിരുനാൾ.