"വാക്കത്തോൺ -2025' നടത്തി
1595581
Monday, September 29, 2025 1:35 AM IST
കണ്ടശാംകടവ്: ലോക ഹൃദയാരോഗ്യ ദിനത്തോടനുബന്ധിച്ച് കേണ്ടസ് ആർട്സ് ക്ലബ്, കണ്ടശാംകടവിന്റെ നേതൃത്വത്തിൽ "വാക്കത്തോൺ -2025' നടത്തി. കണ്ടശാംകടവ് ഫൊറോന വികാരി ഫാ. റാഫേൽ ആക്കാമറ്റത്തിൽ ഫ്ലാഗ്ഓഫ് ചെയ്തു. ക്ലബ് പ്രസിഡന്റ്് തോമസ് തോട്ടുങ്ങൽ അധ്യക്ഷത വഹിച്ചു. മണലൂർ ഫാമിലി ഹെൽത്ത് ഇൻസ്പെക്ടർ ടി.ജെ. ദേവസി ഹൃദയാരോഗ്യദിന സന്ദേശം നടത്തി.
കേണ്ടസ് ആർട്സ് ക്ലബ് മുഖ്യരക്ഷാധികാരി എ.പി. ജോസ് മാസ്റ്റർ, ക്ലബ് സെക്രട്ടറി സി.ടി. ആന്റോ, ട്രഷറർ ജോൺസൺ പീറ്റർ, ജാഥാ ക്യാപ്റ്റൻ ഷാലി വർഗീസ്, പ്രോഗ്രാം കൺവീനർ ജോസഫ് പള്ളിക്കുന്നത്ത് എന്നിവർ സംസാരിച്ചു. മോണിംഗ് ഹെൽത്ത് ക്ലബ് കണ്ടശാംകടവ്, ദ്രുവ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കാരമുക്ക്, നടന ഭാരതീയ നൃത്ത വിദ്യാലയം കാരമുക്ക്, ടീം കിടിലം കാരമുക്ക്, കെസിവൈഎം കണ്ടശാംകടവ്, പ്രഫ. ജോസഫ് മുണ്ടശേരി ഹൈസ്കൂൾ എൻഎസ്എസ് വോളന്റിയേഴ്സ്, എസ്എൻജിഎസ് ഹൈസ്കൂൾ എൻഎസ്എസ് വോളന്റിയേഴ്സ്, റെഡ് ക്രോസ് സൊസൈറ്റി വോളന്റിയേഴ്സ് തുടങ്ങിയവരുടെ സഹകരണത്തോടെയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.