നിറവ് ഗ്രാമോത്സവം കൊടിയേറി
1596101
Wednesday, October 1, 2025 1:29 AM IST
ചാലക്കുടി: വിജയരാഘവപുരം നിറവ് ഗ്രാമോത്സവത്തിന് നഗരസഭ ചെയർപേഴ്സൺ ഷിബു വാലപ്പൻ കൊടി ഉയർത്തി. ഇന്നു വൈകീട്ട് അഞ്ചിനു കുടുംബശ്രീയുടെ നേതൃത്വ ത്തിൽ നടക്കുന്ന മെഗാ തിരുവാതിരയോടെ ഗ്രാമോത്സവ പരിപാടികൾ ആരംഭിക്കും. സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
തുടർന്ന് അഞ്ചു ടീമുകൾ പങ്കെടുക്കുന്ന മെഗാ കൈകൊട്ടിക്കളി മത്സരം നടക്കും. രണ്ടാം ദിവസമായ നാളെ പൊതുശുചീകരണം, വയോജന സംഗമം, കലാപരി പാടികൾ, സാംസ്കാരിക സമ്മേളനം, സ്റ്റേജ് ഷോ, സമാദരണം , സ്നേഹസദ്യ എന്നിവ നടക്കും.
കൊടിയേറ്റ ചടങ്ങിൽ പാർലിമെന്ററി പാർട്ടി ലീഡർ ബിജു എസ്. ചിറയത്ത്, കൗൺസിലർ ആലീസ് ഷിബു, ഭാരവാഹികളായ ഷാജി മഠത്തിപറമ്പിൽ, ദേവസി പാറേക്കാടൻ, ഇന്ദിര ബാബു, പോൾസി ബാബു, ഡോ. ലിന്റോ ആലപ്പാട്ട്, സജിലേഷ് ബാലൻ, സുകന്യ സനേഷ്, രേഖ ഗോപി, സിന്ധു ജയരാജ്, മഞ്ചു ഷിബു, റിൻറോസ് കണ്ണംമ്പുഴ, ജോജി മൽപ്പാൻ, സിജോ മാളിയേക്കൽ, എൻ.ആർ. പവനൻ, ജോജു പുളി യാനി, ഉണ്ണികൃഷ്ണൻ എടാർത്ത് എന്നിവർ പ്രസംഗിച്ചു.