ആൽഫ പാലിയേറ്റീവ് കെയർ: മുഖ്യരക്ഷാധികാരി പ്രഖ്യാപനം ഒക്ടോബർ രണ്ടിന്
1595869
Tuesday, September 30, 2025 1:24 AM IST
തൃശൂർ: ആൽഫ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനാചരണവും മുഖ്യരക്ഷാധികാരികളുടെ പ്രഖ്യാപനവും നടത്തുമെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ എട്ടിനു തെക്കേഗോപുരനടയിൽ ഭജനയോടെ പ്രാർഥനായജ്ഞം ആരംഭിക്കും. സ്വരാജ് റൗണ്ട് ചുറ്റി ശാന്തിയാത്ര സംഘടിപ്പിക്കും. വെള്ളവസ്ത്രങ്ങളണിഞ്ഞ് അറുനൂറിലേറെ സന്നദ്ധപ്രവർത്തകർ പങ്കെടുക്കും.
രാവിലെ 11നു സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ആൽഫ പാലിയേറ്റീവ് കെയറിന്റെ മുഖ്യരക്ഷാധികാരികളായി സംവിധായകൻ സത്യൻ അന്തിക്കാട്, മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി. നന്ദകുമാർ എന്നിവരെ പ്രഖ്യാപിക്കും.
ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നൂറുദീൻ, ഗവേണിംഗ് കൗണ്‍സിലംഗം ഇന്ദിര ശിവരാമൻ, കണ്‍വീനർമരായ കെഎ. കദീജാബി, തോമസ് തോലത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.