എം.എൽ. കുരിയപ്പൻ മാസ്റ്റർക്ക് ജെസിഐ "സൈലന്റ് സ്റ്റാർ' സമ്മാനിച്ചു
1596104
Wednesday, October 1, 2025 1:29 AM IST
നടവരന്പ്: നവതിയുടെ നിറവിൽ നിൽക്കുന്ന എം.എൽ. കുരിയപ്പൻ മാസ്റ്ററെ ജെസി ഐ ഇരിങ്ങാലക്കുട സൈലന്റ് സ്റ്റാർ അവാർഡ് നൽകി ആദരിച്ചു. രാഷ്ട്രപതി ഗ്യാനി സെയിൽസിംഗിൽനിന്നും മികച്ച അധ്യാപകനുള്ള ദേശീയ പുരസ്കാരവും മുഖ്യമന്ത്രി ഇ.കെ. നായനാരിൽനിന്നും സംസ്ഥാന അവാർഡും സ്വീകരിച്ച മഹനീയ വ്യക്തിത്വമാണ് കുരിയപ്പൻ മാസ്റ്റർ.
നിവേദിത സ്കൂൾ ചെയർമാൻ വിപിൻ പാറമേക്കാട്ടിൽ, ക്രൈസ്റ്റ് കോളജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറന്പിൽ സിഎംഐ, ജെസിഐ ഇരിങ്ങാലക്കുട പ്രസിഡന്റ് ഡിബിൻ അന്പൂക്കൻ എന്നിവർചേർന്ന് പൊന്നാടയണിയിച്ച് അവാർഡ് സമർപ്പിച്ചു. കുരിയപ്പൻ മാസ്റ്ററുടെ പേരിൽ ഒരു എൻഡോവ്മെന്റ് ഏർപ്പെടുത്താൻ ക്രൈസ്റ്റ് കോളജിന് വിപിൻ പാറമേക്കാട്ടിൽ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തു.
ജെസിഐ ഇരിങ്ങാലക്കുട പ്രസിഡന്റ് ഡിബിൻ അന്പൂക്കൻ, ട്രഷറർ സോണി സേവ്യർ, മുൻ പ്രസിഡന്റുമാരായ ലിയോ പോൾ, ടെൽസണ്‍ കോട്ടോളി, അഡ്വ. ഹോബി ജോളി, ഡയസ് ജോസഫ്, പാറേക്കാടൻ കുടുംബയോഗം ഭാരവാഹി പി.ഡി. ജോയ്, കുരിയപ്പൻ മാസ്റ്ററുടെ മക്കളായ ജെയ്സണ്‍, ജോണ്സൻ, കായിക അധ്യാപികയായ മകൾ കൊച്ചുറാണി തുടങ്ങിയവർ പങ്കെടുത്തു.