ഇന്ത്യയുടെ വിലാസം ഗാന്ധിജി: തേറന്പിൽ
1596394
Friday, October 3, 2025 1:26 AM IST
തൃശൂർ: ഇന്ത്യയുടെ വിലാസമെന്നാൽ ഗാന്ധിജിയാണെന്നും ലോകരാഷ്ട്രങ്ങൾ രാജ്യത്തെ ഗാന്ധിയുടെ നാടായാണു കാണുന്നതെന്നും മുതിർന്ന കോണ്ഗ്രസ് നേതാവ് തേറന്പിൽ രാമകൃഷ്ണൻ. പുറം രാജ്യങ്ങളിൽ വിദേശ-ആഭ്യന്തര പ്രശ്നങ്ങളുണ്ടാകുന്പോൾ അവയ്ക്കെല്ലാം ഗാന്ധിജിയെ പരിഹാരമായി കാണുന്പോൾ അദ്ദേഹത്തിന്റെ ജന്മനാടുമാത്രം അതു തിരിച്ചറിയാത്തതു പ്രതിഷേധാർഹമാണെന്നും തേറന്പിൽ കൂട്ടിച്ചേർത്തു.
മഹാത്മാഗാന്ധിയുടെ 156-ാം ജൻമവാർഷികത്തോടനുബന്ധിച്ച് ഡിസിസി ഓഫീസിൽ പ്രത്യേകം തയാറാക്കിയ സ്മൃതിമണ്ഡപത്തിൽ നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്, നേതാക്കളായ എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, ടി.വി. ചന്ദ്രമോഹൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ജോണ് ഡാനിയൽ, ഷാജി കോടങ്കണ്ടത്ത്, ഐ.പി. പോൾ, ഡോ. നിജി ജസ്റ്റിൻ, കെ.എച്ച്. ഉസ്മാൻഖാൻ, അഡ്വ. സിജോ കടവിൽ, ബൈജു വർഗീസ്, സജീവൻ കുരിയച്ചിറ, സജി പോൾ മാടശേരി, ഫ്രാൻസിസ് ചാലിശേരി, കെ.പി. രാധാകൃഷ്ണൻ, സന്തോഷ് ഐത്താടൻ, ജേക്കബ് പൂലിക്കോട്ടിൽ, അഡ്വ. ആശിഷ് മൂത്തേടത്ത്, കെ. സുരേഷ് എന്നിവർ പങ്കെടുത്തു.