പുതുക്കാട് റെയില്‍വേ സ്റ്റേഷനില്‍ ചിമ്മിനി വന്യജീവിസങ്കേത ചിത്രങ്ങള്‍
1596388
Friday, October 3, 2025 1:26 AM IST
പുതുക്കാട്: റെയില്‍വേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലെ ചുവരില്‍ ചിമ്മിനി വന്യജീവി സങ്കേതത്തിന്റെ ചുമര്‍ചിത്രങ്ങള്‍ വരച്ച് പീച്ചി ഡിവിഷന്റെ വനംവന്യജീവി വാരാഘോഷ ത്തിന് കെ.കെ. രാമചന്ദ്രന് എംഎല്‍എ ചിത്രം വരച്ച് തുടക്കം കുറിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, തലക്കോട്ടുകര വിദ്യ എന്‍ജിനീയിറിംഗ് കോളജ്, വെള്ളറക്കാട് തേജസ് എന്‍ജിനീയറിംഗ് കോളജ് എന്നിവിടങ്ങളിലെ എന്‍എസ്എസ് വിദ്യാര്‍ഥികള്‍ ചിത്രകാരന് ഡേവിസ് വരന്തരപ്പിള്ളിയുടെ നേതൃത്യത്തില്‍ വിവിധ വന്യജീവി സംരക്ഷണം സന്ദേശമാകുന്ന ചിത്രങ്ങള്‍ വരച്ചത്.
പീച്ചി വന്യജീവി വകുപ്പ് ഡിവിഷന് വാര്ഡന് എം.കെ. രജ്ജിത്ത്, പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. അല്‍ജോ പുളിക്കന്‍, ഗ്രാമപഞ്ചായത്ത് അംഗം സി.പി. സജീവന്, തൃശൂര്‍ ട്രാഫിക് ഇന്‍സ്പെക്ടര്‍ എന്‍.ജെ. പോള്‍ മനേഷ്, സ്റ്റേഷന് സൂപ്രണ്ട് കെ.കെ. അനന്തലക്ഷ്മി, ചിമ്മിനി വന്യജീവി സങ്കേതം അസിസ്റ്റന്റ് വാര്ഡന് മുഹമ്മദ് റാഫി, ട്രെയിന്‍ പാസഞ്ചേഴ്സ് അസോസിയേഷന് സെക്രട്ടറി അരുണ്‍ ലോഹിതാക്ഷന്, ട്രഷറര്‍ വി. വിജിന് വേണു, വിദ്യ എന്‍ജിനീയറിംഗ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഇ.ആര്. രജ്ജിത്ത്, തേജസ് കോളജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വിപിന്‍ കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു.