അനധികൃത മത്സ്യബന്ധനം: വള്ളവും കുഞ്ഞൻമത്തിയും പിടികൂടി
1596387
Friday, October 3, 2025 1:26 AM IST
ചാവക്കാട്: അധികൃതരുടെ മുന്നറിയിപ്പ് അവഗണിച്ച് മത്തിക്കുഞ്ഞുങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്തു.
ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ്് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചേറ്റുവ ഹാർബറിൽ നിന്നാണ് വള്ളം പിടിച്ചെടുത്തത്. ചെറുമത്തികളെ പിടിച്ച ചാവക്കാട് തിരുവത്ര ചെമ്പൻ ഹാരീഫിന്റെ മഹാദേവൻ വള്ളമാണ് ഉദ്യോഗസ്ഥസംഘം പിടികൂടിയത്.
അധികൃതരുടെ പരിശോധനയിൽ വള്ളത്തിന് രജിസ്ട്രേഷനും ലൈസൻസും ഉണ്ടായിരുന്നി ല്ല. വള്ളത്തില്‍ 10 സെന്റിമീറ്ററില്‍ താഴെ വലിപ്പമുള്ള 5000 കിലോ കുഞ്ഞൻമത്തി പിടികൂടി.
പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലില്‍ ഒഴുക്കിക്കളഞ്ഞു. വള്ളം ഉടമയിൽ നിന്ന് തൃശൂർ ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നിയമനടപടികൾ പൂർത്തിയാക്കി പിഴ ഈടാക്കും. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ്് ഡകറക്ടർ സി. സീമയുടെ നിർദേശ പ്രകാരം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻരാജിന്റെ നേതൃത്വത്തിൽ മറൈൻ എൻഫോഴ് സ്മെന്റ് ആൻഡ് വിജിലൻസ് ഉദ്യോഗസ്ഥരായ വി.എം. ഷൈബു, പ്രശാന്ത്കുമാർ വി.എൻ. സീഗാർഡ്സ്, വർഗീസ് ജിഫിൻ, ശ്രേയസ്, ഡ്രൈവർ അഷറഫ് എന്നിവർ ചേർന്നാണ് വള്ളം പിടികൂടിയത്.