ജൂബിലി മിഷൻ സിപിആർ മാരത്തണ്‍ സംഘടിപ്പിച്ചു
1596097
Wednesday, October 1, 2025 1:29 AM IST
തൃശൂർ: ലോക ഹൃദയദിനത്തോടനുബന്ധിച്ചു ഹൈലൈറ്റ് മാളിൽ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സിപിആർ മാരത്തണ്‍ സംഘടിപ്പിച്ചു.
ഹൃദയസ്തംഭന അടിയന്തരാവസ്ഥകളിൽ ജീവൻ രക്ഷിക്കാൻ സിപിആറിന്റെ പ്രധാന്യം ജനങ്ങളിലെത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. അടിയന്തരസാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ എഇഡി ഉപകരണങ്ങൾ ഡ്രോണ്‍വഴി എത്തിക്കുന്നതിന്റെ മാതൃകാപ്രദർശനവും സംഘടിപ്പിച്ചു.
ജുബിലി എംബിബിഎസ്, ഫാർമസി വിദ്യാർഥികളും ചേർന്ന് ഫ്ളാഷ് മോബ് ഡാൻസ് പെർഫോമൻസ് അവതരിപ്പിച്ചു. കാർഡിയോളജി അനസ്തേഷ്യ വിഭാഗം ഡോ. ബിനിൽ ഐസക് മാത്യു, ഇവന്റ് കോ-ഓർഡിനേറ്റർ റാഫി ജോസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷിബു സി. കള്ളിവളപ്പിൽ, സിവിടിഎസ് സർജൻ ഡോ. ഓസ്റ്റിൻ രാജ്, റോജോ സെബാസ്റ്റ്യൻ, ലാൻസ്, ആന്റണി ജേക്കബ് എന്നിവർ നേതൃത്വം നൽകി.