പൂമംഗലം ഗ്രാമപഞ്ചായത്തിന് പുതിയ ആസ്ഥാനമന്ദിരം
1595571
Monday, September 29, 2025 1:35 AM IST
ഇരിങ്ങാലക്കുട: എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നു 1.49 കോടി വിനിയോഗിച്ച് നിര്‍മിച്ച പൂമംഗലം പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടം മന്ത്രി ആര് ബിന്ദു ഉദ്ഘാടനംചെയ്തു. മികച്ച ഗ്രാമപഞ്ചായത്തിന് ലഭിച്ച അവാര്‍ഡുകളുടെ തുക ഉപയോഗപ്പെടുത്തിയാണ് സ്ഥലം വാങ്ങിയത്.
ഇരിങ്ങാലക്കുട എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നും മൂന്നു ഘട്ടങ്ങളിലായി അനുവദിച്ച 1.49 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് കെട്ടിടം നിര്‍മിച്ചത്.
പാര്‍ക്കിംഗ് സൗകര്യത്തോടുകൂടി ആധുനിക സംവിധാനങ്ങളും ഉള്‍പ്പെടുത്തി 5605 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമാണ് പൂര്‍ത്തീകരിച്ചത്. പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. തമ്പി അധ്യക്ഷതവഹിച്ചു. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.ജെ. സ്മിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ഷീല അജയഘോഷ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന് കുറ്റിപറമ്പില്‍, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിജി രതീഷ്, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ തുടങ്ങിയവര്‍ സംസാരിച്ചു.