നടുവം കവികൾക്ക് ചാലക്കുടിയിൽ സ്മാരകം നിർമിക്കും
1595572
Monday, September 29, 2025 1:35 AM IST
ചാലക്കുടി: മലയാള സാഹിത്യത്തിന്, മികച്ച സംഭാവനകൾ നൽകിയ നടുവം കവികളുടെ സ്മാരകം ചാലക്കുടിയിൽ സ്ഥാപിക്കുന്നതിനു നടപടികൾ സ്വീകരിക്കുമെന്ന് ബെന്നി ബഹനാൻ എംപി അറിയിച്ചു.
നടുമുറ്റം സാംസ്കാരികവേദിക്കുവേണ്ടി ചെയർമാൻ വിൽസൻ മേച്ചേരി നൽകിയ നിവേദനത്തിന് മറുപടിയായാണ് സ്മാരകം സ്ഥാപിക്കാമെന്ന ഉറപ്പ് എംപി നൽകിയത്. കേരളത്തിന്റെ സാഹിത്യ, സാംസ്കാരികചരിത്രത്തില്‍ ചാലക്കുടിയുടെ പേര് ഉയര്‍ത്തിപ്പിടിച്ചവരാണ് 1841ല്‍ ജനിച്ച ദിവാകരൻ നമ്പൂതിരിയും 1866ല്‍ ജനിച്ച മകൻ നാരായണൻ നമ്പൂതിരിയും. സാഹിത്യലോകത്ത് ചാലക്കുടിയുടെ പ്രശസ്തി ഉയർത്തിപ്പിടിച്ച ഈ കാവ്യപ്രതിഭകളുടെ ഓർമയ്ക്കായി ചാലക്കുടിയിൽ നടുവം കവികളുടെ പേരിലുള്ള ചാലക്കുടി മുനിസിപ്പല്‍ ലൈബ്രറി മാത്രമാണ്.