വിശ്വാസപരിശീലനദിനം ആചരിച്ചു
1595583
Monday, September 29, 2025 1:35 AM IST
ഗുരുവായൂർ: കോട്ടപ്പടി സെന്റ് ലാസേഴ്സ് പള്ളിയിൽ വിശ്വാസ പരിശീലന ദിനാഘോഷം നടത്തി. ഫൊറോന പ്രൊമോട്ടർ ഫാ.ഡെനീസ് മാറോക്കി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ഷാജി കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. 43 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ജോർജ് മാസ്റ്റർ, മികച്ച സേവനത്തിനുള്ള പുരസ്ക്കാരത്തിന് അർഹരായ ജെയിൻ മാസ്റ്റർ, സൈമൺ മാസ്റ്റർ എന്നിവരെ ആദരിച്ചു.
അസിസ്റ്റന്റ്് വികാരി ഫാ. തോമസ് ഊക്കൻ, ബഥനി കോൺവന്റ്് സുപ്പീരിയർ സിസ്റ്റർ. അൽഫോൻസ, കൈക്കാരൻ സെബി തണ്ണിക്കൽ, പിടിഎ പ്രസിഡന്റ്് എം.കെ. പോൾസൺ, സ്കൂൾ ലീഡർ അന്ന റോസ് ജെയ്സൺ, പ്രിൻസിപ്പൽ എം.ജെ. സെബാസ്റ്റ്യൻ ജനറൽ കൺവീനർ മനു ജോൺ വർഗീസ് എന്നിവർ പ്രസംഗിച്ചു.