വാര്‍ധക്യം സ്നേഹിക്കപ്പെടേണ്ടത്: അഡ്വ. തോമസ് ഉണ്ണിയാടന്
1596403
Friday, October 3, 2025 1:27 AM IST
ആനന്ദപുരം: വാര്‍ധക്യം സ്നേഹിക്കപ്പെടേണ്ടതാണെന്നു മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് പറഞ്ഞു. വയോജനദിനാചരണത്തോടനുബന്ധിച്ച് ആശാഭവനില്‍ നീഡ്സ് സംഘടിപ്പിച്ച സ്നേഹകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതസായാഹ്നത്തില്‍ എത്തിനില്‍ക്കുന്നവര്‍ മറ്റുള്ളവരില്‍നിന്നും സ്നേഹം ആഗ്രഹിക്കുന്നവരാണ്. അവര്‍ക്ക് സ്നേഹവും കരുതലും നല്കാന് സമൂഹത്തിനും നാടിനും കടമയുണ്ടെന്നും ഉണ്ണിയാടന് പറഞ്ഞു. വൈസ് പ്രസിഡന്റ്് ഡോ. എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
സിസ്റ്റര്‍ സോബല്‍, എന്‍.എ. ഗുലാം മുഹമ്മദ്, കെ.പി. ദേവദാസ്, എം.എന്‍. തമ്പാന്, റോക്കി ആളൂക്കാരന്‍, എസ്. ബോസ്കുമാര്‍, കലാഭവന്‍ നൗഷാദ്, പിടിആര്‍ സമദ് പ്രസംഗിച്ചു.