വടക്കാഞ്ചേരി വ്യാപാരഭവൻ നാടിനു സമർപ്പിച്ചു
1596386
Friday, October 3, 2025 1:26 AM IST
വടക്കാഞ്ചേരി: മർച്ചന്റ്സ് അസോസിയേഷൻ പാലസ്റോഡിൽ കെഎസ്ഇബി ഓഫീസിനു സമീപം പുതിയതായി നിർമിച്ച വ്യാപാരഭവന്റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റും സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റുമായ കെ.വി. അബ്ദുൾ ഹമീദ് നിർവഹിച്ചു. വിശിഷ്ടാതിഥികളെ ഓട്ടുപാറയിൽ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ഉദ്ഘാടനവേദിയിലേക്ക് സ്വീകരിച്ചു.
തുടർന്ന് വ്യാപാരഭവനിൽ നടന്ന ഉദ്ഘാടസമ്മേളനത്തിൽ മർച്ചന്റ്സ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് അജിത് മല്ലയ്യ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ധനസഹായ വിതരണവും ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ നിർവ ഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ്കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ ജോയ് മൂത്തേടൻ മുഖ്യാതിഥിയായി.
മർച്ചന്റ്സ്് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.എൻ. ഗോകുലൻ, നിയോജകമണ്ഡലം ചെയർമാൻ പി.പി. ജോണി, ജില്ലാ യൂത്ത്വിംഗ് പ്രസിഡന്റ്് പ്രതീഷ് പോൾ, യൂത്ത്വിംഗ് പ്രസിഡന്റ് എൽദോ പോൾ, വനിതാ ജില്ലാ ട്രഷറർ ആലീസ് അബ്രാഹം, യൂണിറ്റ് വനിതാ വിംഗ് പ്രസിഡന്റ് ബിന്ദു വർഗീസ്, യൂണിറ്റ് ട്രഷറർ പി.എസ്. അബ്ദുൾ സലാം, പ്രസ് ക്ലബ് പ്രസിഡന്റ് അജീഷ് കർക്കിടകത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
വ്യാപാരി വ്യവസായി ഏകോപനസമിതി നൽകിയ കർമ്മവീർപുരസ്കാരം കെ.കെ. അബ്ദുൾ ലത്തീഫ്, സി.ആർ. പോൾ എന്നിവർ ചേർന്ന് ജില്ലാ പ്രസിഡന്റ്് കെ.വി. അബ്ദുൾഹമീദിന് കൈമാറി. ചടങ്ങിൽ വിവിധ മേഖലകളിൽ മികവുതെളിയിച്ചവരെ ആദരിച്ചു.