വെളുത്തൂർ - മനക്കൊടി സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണോദ്ഘാടനം
1595585
Monday, September 29, 2025 1:35 AM IST
അരിമ്പൂർ: വെളുത്തൂർ - മനക്കൊടി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമാണോദ്ഘാടനം മന്ത്രി കെ.രാജൻ ഓൺലൈനായി നിർവഹിച്ചു. മുരളി പെരുനെല്ലി എംഎൽഎ തറക്കല്ലിടൽ നടത്തി. 50 ലക്ഷം രൂപ ചിലവിലാണ് ആധുനിക സൗകര്യങ്ങളോടെ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമിക്കുന്നത്.
സബ് കളക്ടർ അഖിൽ വി.മേനോൻ, തഹസിൽദാർ ടി. ജയശ്രീ, ഭൂരേഖ തഹസിൽദാർ നിഷ ആർ. ദാസ്, വില്ലേജ് ഓഫീസർ പ്രതിഭ, അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ്് സ്മിത അജയകുമാർ, വൈസ് പ്രസിഡന്റ് സി.ജി. സജീഷ് തുടങ്ങിയവർ പങ്കെടുത്തു.