പുരസ്കാരസമർപ്പണം നടന്നു
1595584
Monday, September 29, 2025 1:35 AM IST
തിരുവില്വാമല: പഞ്ചവാദ്യം ചിട്ടപ്പെടുത്തിയ വാദ്യകുലപതി വെങ്കിച്ചൻ സ്വാമിയുടെ പേരിലുള്ള സ്മാരക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വെങ്കിച്ചൻ സ്വാമി അനുസ്മരണവും പുരസ്കാര സമർപ്പണവും വില്വാദ്രിനാഥ ക്ഷേത്ര അന്നദാന മണ്ഡപത്തിൽ ശിവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വെങ്കിച്ചൻ സ്വാമി സ്മാരക പഠനകേന്ദ്രം പ്രസിഡന്റ് കെ. ജയപ്രകാശ് കുമാർ അധ്യക്ഷനായി.
കലാമണ്ഡലം കുട്ടി നാരായണൻ, മട്ടന്നൂർ ശിവരാമൻ, തിരുവില്വാമല അപ്പുക്കുട്ടൻ, മാടമ്പി സുബ്രമണ്യൻ നമ്പൂതിരി, പരക്കാട് മഹേന്ദ്രൻ എന്നിവർ വിവിധ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡന്റ്് കെ പത്മജ , എസ്. രാമചന്ദ്രൻ, യു ഹരിഗോവിന്ദൻ, ഡോ. സതീഷ് പരമേശ്വരൻ, കാലടി കൃഷ്ണയ്യർ, ദീപ എസ് നായർ ,സ്മിതാ സുകുമാരൻ, കെ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.