രാഹുൽഗാന്ധിക്കെതിരേയുള്ള പരാമർശം: കോൺഗ്രസ് പ്രതിഷേധമാർച്ച് നടത്തി
1595871
Tuesday, September 30, 2025 1:24 AM IST
പേരാമംഗലം: ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ നെഞ്ചിലേക്ക് നിറയൊഴിക്കണം എന്ന് ചാനൽ ചർച്ചയിൽ പരസ്യമായി പറഞ്ഞ യുവമോർച്ച നേതാവിനെതിരെ പിണറായി വിജയന്റെ പോലീസ് കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് അടാട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമംഗലം സ്കൂളിലെ മലയാളം അധ്യാപകനായ പ്രിന്റു മഹാദേവന്റെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
തൃശൂർ എ സി പി യുടെ നേതൃത്വത്തിൽ പോലീസ് സംഘം മാർച്ച് തടഞ്ഞു. ജലപീരങ്കി ഉപയോഗിച്ച് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചതു പ്രതിഷേധത്തിനിടയാക്കി. ബ്ലോക്ക് പ്രസിഡന്റ് വിപിൻ വടേരിയാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധയോഗം കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് ഉദ്ഘാടനം .െയ്തു.
പേരാമംഗലം സെന്ററിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് പി.ജി. ജയദീപ്, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, സേവാദൾ ജില്ലാ പ്രസിഡന്റ് പി.ഡി. റപ്പായി, മണ്ഡലം പ്രസിഡന്റുമാരായ പി.വി. ബിജു, കെ.ജി. സതീശൻ, കോൺഗ്രസ് നേതാക്കളായ സുരേഷ് അവണൂർ, ബാബു നീലങ്കാവിൽ, രവി ചിറ്റിലപ്പിള്ളി, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.സി. പ്രമോഷ്, പഞ്ചായത്ത് പ്രതിപക്ഷ നേതാക്കളായ ഐ.ആർ. മണികണ്ഠൻ, വി.ജി. ഹരീഷ്, ബ്ലോക്ക് ഭാരവാഹികളായ പി.ജി. മോഹനൻ, സി.എം. ലോറൻസ്, എൻ.ആർ. വേണുഗോപാൽ തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
ഗുരുവായൂരിൽ പ്രതിഷേധം
ഗുരുവായൂർ: രാഹുൽഗാന്ധിക്കെതിരെ വധഭീക്ഷണി മുഴക്കിയ പ്രിന്റു മഹാദേവനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
കൈരളി ജംഗ്ഷനിൽ ചേർന്ന പ്രതിഷേധ സദസിൽ കെപിസിസി നിർവാഹകസമിതി അംഗം പി.കെ. അബൂബക്കർ ഹാജി, ബ്ലോക്ക് പ്രസിഡന്റ്്അരവിന്ദൻ പല്ലത്തിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. നഗരം ചുറ്റിപ്രകടനം കിഴക്കെ നടയിൽ സമാപിച്ചു.
കെ.പി ഉദയൻ, ആർ.രവികുമാർ, ബാലൻ വാറണാട്ട്, ഒ.കെ.ആർ. മണികണ്ഠൻ. പി.വി. ബദറുദ്ദീൻ, കെ.വി. സത്താർ, കെ.വി. ഷാനവാസ്, പി.കെ. രാജേഷ് ബാബു, ശിവൻ പാലിയത്ത്. പി.ഐ. ലാസർ, വി.കെ. സുജിത്ത്, സ്റ്റീഫൻ ജോസ് എന്നിവർ നേതൃത്വം നൽകി.