ബൈക്കപകടത്തിൽ യുവതി മരിച്ചു
1596313
Thursday, October 2, 2025 11:10 PM IST
ചാലക്കുടി: ആലുവ പുളിഞ്ചോട് കവലയ്ക്കുസമീപം ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞ് യുവതി തൽക്ഷണം മരിച്ചു. യുവാവിനു പരിക്കേറ്റു.
ചാലക്കുടി പോട്ട ഞാറയ്ക്കൽ സുദേവന്റ മകൾ അനഘ(26)യാണ് മരിച്ചത്. പോട്ട വടുതല ജയപ്രകാശ് നാരായണന്റെ മകൻ ജിഷ്ണു(30)വിനെ പരിക്കുകളോടെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചാലക്കുടി പോട്ട സ്വദേശികളും സുഹൃത്തുക്കളുമായ യുവതിയും യുവാവും സഞ്ചരിച്ച ബൈക്കാണ് ബുധനാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടോടെ അപകടത്തിൽപ്പെട്ടത്. വിവാഹിതരാവാൻ തീരുമാനിച്ചിരുന്നവരാണ് ജിഷ്ണുവും അനഘയും. ഇവർ ബന്ധുക്കളുമാണ്. ബുധനാഴ്ച രാവിലെ ലുലുമാൾ സന്ദർശിക്കാൻവേണ്ടി ചാലക്കുടിയിൽനിന്നു പുറപ്പെട്ടതായിരുന്നു ഇരുവരും.
ഇൻഫോപാർക്ക് സൈബർ സെക്യൂരിറ്റി വിഭാഗം ജോലിക്കാരിയായിരുന്നു അനഘ. ഹബിതയാണ് മാതാവ്. സഹോദരൻ അനന്തു. പരിക്കേറ്റ ജിഷ്ണു ഇരിങ്ങാലക്കുടയിൽ ബൈക്ക് ആക്സസറീസ് ഷോപ്പ് നടത്തിവരികയാണ്.