വ്യക്തികൾ മാത്രമല്ല, സമൂഹവും മാറണം: മാർ ബോസ്കോ പുത്തൂർ
1596385
Friday, October 3, 2025 1:26 AM IST
തൃശൂർ: വ്യക്തികൾമാത്രമല്ല, സമൂഹവും മാറണമെന്നു മെൽബൺ രൂപത മുൻമെത്രാൻ മാർ ബോസ്കോ പുത്തൂർ. തൃശൂർ ഡോളേഴ്സ് ബസിലിക്ക ഹാളിൽ കെസിബിസി മദ്യ, ലഹരിവിരുദ്ധ സമിതി തൃശൂർ അതിരൂപത വാർഷികസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അതിരൂപത പ്രസിഡന്റ് വി.എം. അഗസ്റ്റിൻ അധ്യക്ഷനായി.
ബസിലിക്ക റെക്ടർ ഫാ. തോമസ് കാക്കശേരി പതാക ഉയർത്തി. അതിരൂപത ഡയറക്ടർ റവ.ഡോ. ദേവസി പന്തല്ലൂക്കരൻ ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി സിജോ ഇഞ്ചോടിക്കാരൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ബിജു ജോസഫ് കറുകുറ്റി മുഖ്യപ്രഭാഷണം നടത്തി. വെട്ടുകാട് സ്നേഹാശ്രമം ഡയറക്ടർ ഫാ. അലക്സാണ്ടർ കൂരിക്കാട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി.
ക്വിസ് മത്സരവിജയികൾക്കു കാഷ് അവാർഡും മെമന്റോയും വികാരി ജനറാൾ മോൺ. ജെയ്സൺ കൂനംപ്ലാക്കൽ വിതരണം ചെയ്തു. ഫാ. അലക്സാണ്ടർ കുരിയക്കാട്ടിൽ, മേജർ പി.ജെ. സ്റ്റൈജു, ഡാവിഞ്ചി സുരേഷ്, റോസി പറോക്കാരൻ എന്നിവരെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ ആദരിച്ചു.
നെസ്റ്റ് ഡയറക്ടർ ഫാ. പോൾ ചാലിശേരി, ഫാ. ജോൺസൺ ഒലക്കേങ്കിൽ, മധ്യമേഖല പ്രസിഡന്റ് സാബു എടാട്ടുകാരൻ, അതിരൂപത ആനിമേറ്റർ സിസ്റ്റർ എൻസ്വീസ് എന്നിവർ ആശംസകളർപ്പിച്ചു. സിആർഐ സെക്രട്ടറി സിസ്റ്റർ ജോളി, സിസ്റ്റർ ഡേവിസ് എന്നിവർ പ്രതിജ്ഞ ചൊല്ലിക്കൊ ടുത്തു.
പ്രോഗ്രാം കൺവീനർ ലിജിൻ ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് ജോസ് വടക്കേത്തല നന്ദിയും പറഞ്ഞു. ജോസ് ആലപ്പാട്ട്, കൊച്ചുവർക്കി തരകൻ, രാജു പാറപ്പുറം എന്നിവർ നേതൃത്വം നല്കി.