ചെന്ത്രാപ്പിന്നി ഡിങ്കൻസ് ക്ലബ് ഓവറോൾ ചാമ്പ്യൻമാർ
1595576
Monday, September 29, 2025 1:35 AM IST
ചെന്ത്രാപ്പിന്നി: എടത്തിരുത്തി ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. ചെന്ത്രാപ്പിന്നി ഡിങ്കൻസ് ക്ലബ് ഓവറോൾ ചാമ്പ്യൻമാരായി. എടത്തിരുത്തി സ്റ്റോൺ ഫെറി ക്ലബ് രണ്ടാംസ്ഥാനവും സപര്യ ക്ലബ് മൂന്നാംസ്ഥാനവും നേടി.
സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ചന്ദ്രബാബു ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ രവീന്ദ്രൻ അധ്യക്ഷയായി. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ. നിഖിൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വാസന്തി തിലകൻ, പഞ്ചായത്ത് സെക്രട്ടറി കെ.വി. സനീഷ്, കോ-ഓർഡിനേറ്റർ ഇ.എസ്. സിനീഷ്, പി.കെ. ഷാജു, ഷീന വിശ്വൻ തുടങ്ങിയവർ പങ്കെടുത്തു.