പെരിഞ്ഞനത്തു കണ്ട പുലി കാട്ടുപൂച്ചയായി
1595861
Tuesday, September 30, 2025 1:24 AM IST
കയ്പമംഗലം: പെരിഞ്ഞനത്ത് പുലിയെ കണ്ടതായി അഭ്യൂഹം. കോവിലകം സെന്ററിന് കിഴക്ക് സരസ്വതി വിദ്യാനികേതൻ സ്കൂളിന് കിഴക്കുഭാഗത്തുള്ള പറമ്പിലാണ് പുലിയെ കണ്ടതായി വാർത്ത പരന്നത്.
സമീപ പ്രദേശത്തുള്ള അഞ്ച് ആളുകൾ പുലിയെ കണ്ടതായി പറഞ്ഞു. പരിസരത്തുള്ള പടമാടൻ ചാർളിയുടെ വീട്ടിലെ സിസിടിവിയിൽ പുലിയുടെതേതെന്ന് സംശയിക്കുന്ന ദൃശ്യം പതി
ഞ്ഞതോടെ നാട്ടുകാർ ഭയപ്പാടിലായി. എന്നാൽ ചാലക്കുടി ഫോറസ്റ്റ് ഡിവിഷനിലെ മൊബൈൽ പാർട്ടി ഓഫീസർ നടത്തിയ പരിശോധനയില്‍, കണ്ടത് കാട്ടുപൂച്ചയെയാണെന്നു സ്ഥിരീകരിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാട്ടുപൂച്ച തന്നെയാണെന്ന് വ്യക്തതവരുത്തിയത്. ഇതോടെ പരിഭ്രാന്തരായ ജനങ്ങൾക്ക് ആശ്വാസമായി.