മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
1595757
Monday, September 29, 2025 11:00 PM IST
കൊടുങ്ങല്ലൂർ: അഴീക്കോട് പുഴയിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി വള്ളത്തിൽ കുഴഞ്ഞുവീണു മരിച്ചു. പെരിഞ്ഞനം ആറാട്ടുകടവ് താടിവളവ് സ്വദേശി അജയന(57)നാണ് മരിച്ചത്.
ഇന്നലെരാവിലെ വരാഹം എന്ന ഇൻബോഡ് വളളത്തിൽ വല ഇറക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. മറ്റു തൊഴിലാളികൾ ചേർന്ന് കരയിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടഞ്ഞു. കൊടുങ്ങല്ലൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.