ലോക ഹൃദയദിനാചരണം; ജില്ലാതല ഉദ്ഘാടനം
1595857
Tuesday, September 30, 2025 1:24 AM IST
ഇരിങ്ങാലക്കുട: ഒരു സ്പന്ദനംപോലും നഷ്ടപ്പെടുത്തരുത് എന്ന സന്ദേശവുമായി ലോക ഹൃദയദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജനറല്‍ ആശുപത്രിയില്‍നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു.
തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യകേരളം, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി, റോട്ടറി ക്ലബ്, ഐഎംഎ ഇരിങ്ങാലക്കുട എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ബൈജു കുറ്റിക്കാടന്‍ അധ്യക്ഷതവഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. ടി.പി. ശ്രീദേവി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി. സജീവ്കുമാര്‍, ഡെപ്യൂട്ടി ഡിഎംഒയും എന്‍സിഡി നോഡല്‍ ഓഫീസറുമായ ഡോ. എന്‍.എ. ഷീജ, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അംബിക പള്ളിപ്പുറത്ത്, ഫെനി എബിന് വെള്ളാനിക്കാരന്‍, വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എം.ജി. ശിവദാസ് എന്നിവര്‍ സംസാരിച്ചു.