സഹകരണസംഘങ്ങൾ സമൂഹനന്മയ്ക്ക്: തേറന്പിൽ രാമകൃഷ്ണൻ
1596111
Wednesday, October 1, 2025 1:29 AM IST
തൃശൂർ: സമൂഹനന്മ ലക്ഷ്യമാക്കി സഹകരണസ്ഥാപനങ്ങൾ ഉയരുന്പോൾ സന്പദ്ഘടന വളർച്ച പ്രാപിക്കുമെന്നു മുൻ സ്പീക്കർ അഡ്വ. തേറന്പിൽ രാമകൃഷ്ണൻ. കേരളത്തിലെ സഹകരണസ്ഥാപനങ്ങൾ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചപ്പോൾ നാടിനുണ്ടായ പുരോഗതി വളരെ വലുതാണെന്നും തൃശൂർ ജില്ലാ വ്യാപാരിവ്യവസായി സഹകരണസംഘത്തിന്റെ സഹകാരിസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
പേൾ റിജൻസിയിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് ജോസ് വളളൂർ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ഓട്ടോമൊബൈൽ സഹകരണസംഘം പ്രസിഡന്റ് ടി.പി. ഗിരീശൻ, കേരള ചെറുകിട കച്ചവടസംഘം സംസ്ഥാന പ്രസിഡന്റ് ഫിലിപ്പ് മുളയ്ക്കൽ, സംഘം വൈസ് പ്രസിഡന്റ് എൽദോ തോമസ്, സഹകാരികളായ ടി. ഗോപാലകൃഷ്ണൻ, ജെയ്സണ്, നജീബ് മുഹമ്മദ്, ഷൈൻ നാട്ടിക, അജിത സത്യൻ, ആന്റോ അഗസ്റ്റിൻ, എം.പി. ഹുസൈ ൻ, അഡ്വ. സുനിൽ ഗോപാൽ, അശ്വിൻ കൊച്ചത്ത് എന്നിവർ പ്രസംഗിച്ചു.
സംസ്ഥാനസർക്കാർ ഏർപ്പെടുത്തിയ മികച്ച സഹകരണസ്ഥാപനത്തിനുള്ള അവാർഡ് നേടിയ വടക്കാഞ്ചേരി ഓട്ടോമൊബൈ ൽ സഹകരണസംഘത്തെ ചടങ്ങിൽ ആദരിച്ചു. സംഘം മെന്പർമാരുടെ മക്കളിൽ വിദ്യാദ്യാസപ്രതിഭകളായവർക്കു പുരസ്കാരങ്ങൾ നൽകി.