പാവറട്ടിയിൽ കോൺഗ്രസ് പ്രതിഷേധം
1596099
Wednesday, October 1, 2025 1:29 AM IST
പാവറട്ടി: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടന്നു. രാഹുൽഗാന്ധിയുടെ നെഞ്ചിലേക്ക് നിറയൊഴിക്കണമെന്ന് ചാനൽ ചർച്ചയിൽ പറഞ്ഞ യുവമോർച്ച നേതാവിനെതിരേ പോലീസ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം.
ഡിസിസി സെക്രട്ടറി സിജു പാവറട്ടി പ്രതിഷേധയോഗം ഉദ്ഘാടനംചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.ജെ. സ്റ്റാൻലി അധ്യക്ഷതവഹിച്ചു. മുൻ ബ്ലോക്ക് പ്രസിഡന്റ് എ.ടി. സ്റ്റീഫൻ, ഒ.ജെ. ഷാജൻ, സലാം വെൻമേനാട്, സിന്ധു അനിൽകുമാർ, ജറോം ബാബു, ടി.കെ. സുബ്രമണ്യൻ, സുനിത രാജു, ജോസഫ് ബെന്നി എന്നിവർ സംസാരിച്ചു.