വിശുദ്ധരുടെ തിരുശേഷിപ്പ് പ്രയാണത്തിനു സ്വീകരണംനൽകി
1595579
Monday, September 29, 2025 1:35 AM IST
കുന്നംകുളം: ജൂബിലി വർഷത്തിൽ ഭാരതത്തിൽ വിശ്വാസവിത്തുപാകിയ വിശുദ്ധരെക്കുറിച്ച് പഠിക്കാനും അനുകരിക്കാനും പ്രത്യാശയുടെ തീർഥാടകരാകാനും സിഎംഐ ദേവമാത പ്രവിശ്യ ഒരുക്കിയ തിരുശേഷിപ്പിന്റെ പ്രയാണത്തിനു ചൊവ്വന്നൂർ സെന്റ്്. തോമസ് പള്ളിയിൽ സ്വീകരണം നൽകി. പള്ളി വികാരി ഫാ. തോമസ് ചൂണ്ടലിന്റെ നേതൃത്വത്തിൽ ഇടവകസമൂഹം സ്വീകരിച്ചു.
തുടർന്ന് ലദീഞ്ഞ്, ആശീർവാദം, തിരുശേഷിപ്പ് ചുംബനം എന്നീ തിരുകർമങ്ങൾ നടന്നു. ഫാ. സണ്ണി പുന്നേലിപ്പറമ്പിൽ സിഎംഎെ സന്ദേശം നൽകി. കൈക്കാരന്മാരായ ടി .ഐ. ജോസ്, പി.വി. ജോജി, സി.എൽ. ടാബു, പ്രതിനിധി സെക്രട്ടറി എം.ജെ. ജോഫി, കേന്ദ്ര സമിതി കൺവീനർ എം.വി. ഡൊമിനിക് എന്നിവർ നേതൃത്വം നൽകി.