x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്മമ​ന​സ് അ​റി​യാ​ന്‍ അ​മ്മ​മാ​രോ​ടൊ​പ്പം


Published: March 10, 2026 11:52 PM IST | Updated: March 10, 2026 11:52 PM IST

എ​ട​ത്വ ടൗ​ണ്‍ ക്ല​ബ് അം​ഗ​ങ്ങ​ളാ​യ യു​വാ​ക്ക​ള്‍ അ​മ്മമ​ന​സ് പ​രി​പാ​ടി​യു​മാ​യി പ​ച്ച സേ​വാ നി​വാ​സി​ലെ​ത്തി​യ​പ്പോ​ൾ.

എ​ട​ത്വ: അ​മ്മമ​ന​സ് അ​റി​യാ​ന്‍ അ​മ്മ​മാ​രോ​ടൊ​പ്പം ക​ളി​യും ചി​രി​യു​മാ​യി എ​ട​ത്വ ടൗ​ണ്‍ ക്ല​ബ്. അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​മ്മമ​ന​സ് പ​രി​പാ​ടി​യു​മാ​യി എ​ട​ത്വ ടൗ​ണ്‍ ക്ല​ബ് പ​ച്ച സേ​വാ നി​വാ​സി​ലെ​ത്തി​യ​ത്.

അ​വി​ടത്തെ അ​മ്മ​മാ​രോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​നും അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ളും സ്‌​നേ​ഹ​വും പ​ങ്കി​ടാ​നും യു​വാ​ക്ക​ള്‍​ക്ക് അ​വ​സ​രം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ടൗ​ണ്‍ ക്ല​ബ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ക​ളി​ക​ളും ഗാ​ന​ങ്ങ​ളും വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ളും യു​വാ​ക്ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. മു​പ്പ​തോ​ളം യു​വാ​ക്ക​ളാ​ണ് സേ​വാ നി​വാ​സി​ലെ അ​മ്മ​മാ​രോ​ടൊ​പ്പം സൗ​ഹൃ​ദ​വും സ്‌​നേ​ഹ​വും പ​ങ്കി​ടാ​നാ​യി എ​ത്തി​യ​ത്. ടൗ​ണ്‍ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി​ബി​ന്‍ ത​മ്പി, സെ​ക്ര​ട്ട​റി ജെ​റി​ന്‍ തോ​മ​സ്, പ്രോ​ഗ്രാം കോ​ഓര്‍​ഡി​നേ​റ്റ​ര്‍ എ​ൻ.​ടി. മി​ഥു​ന്‍, സേ​വാ നി​വാ​സ് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സി​സ്റ്റ​ര്‍ റോ​സ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : motherhood nattuvishesham local news

Recent News

Corehub Up