മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
1580557
Friday, August 1, 2025 11:58 PM IST
ഒല്ലൂർ: ചിയ്യാരം തിരത്തൂർ ടെമ്പിൾ റോഡിൽ വാടക വീട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. ചിയ്യാരം സ്വദേശി കുര തുകുളങ്ങര വീട്ടിൽ മോഹനൻ(60) ആണ് മരിച്ചത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. വീടിനകത്ത് രക്തം തെളികെട്ട് കിടക്കുന്നുണ്ട്. കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വാതിൽ അടച്ചിട്ടില്ല.
കഴിഞ്ഞ മൂന്നുവർഷമായി ഇയാൾ ഒറ്റയ്ക്കാണ് താമസം. ഒല്ലൂർ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.