ക്രിസ്മസിനു ബിജെപി വിതരണംചെയ്തത് വർഗീയ കേക്ക്: ടി.എൻ. പ്രതാപന്
1580597
Saturday, August 2, 2025 12:52 AM IST
ചാവക്കാട്: കേരളത്തില്‍ ക്രൈസ്തവരെ പ്രീണിപ്പിക്കാന്‍ മധുരമുള്ള കേക്കുനല്കിയ ബിജെപിക്കാര്‍ ഉത്തരേന്ത്യയില്നല്കുന്നത് ജയിലറയാണെന്ന് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ടി.എൻ. പ്രതാപന്.
പുന്ന നൗഷാദ് രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചാവക്കാട് നടത്തിയ അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു പ്രതാപന്. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയതയെ കോണ്‍ഗ്രസ് ഒരുപോലെ എതിർക്കുമെന്നും പ്രതാപന് പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അരവിന്ദന് പല്ലത്ത് അധ്യക്ഷനായി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി മുഖ്യപ്രഭാഷണംനടത്തി. നേതാക്കളായ അനില്‍ അക്കര, സി.എ. ഗോപപ്രതാപന്, സി.സി. ശ്രീകുമാര്‍, ടി.എസ്. അജിത്ത്, എം.വി. ഹൈദരലി എന്നിവര്‍ പ്രസംഗിച്ചു.