മറ്റത്തൂര്‍ സെന്റ്് ജോസഫ്സ് സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
1580611
Saturday, August 2, 2025 12:52 AM IST
മറ്റത്തൂര്‍: സെന്റ്് ജോസഫ്സ് യുപി സ്കൂളില്‍ മെറിറ്റ് ഡേ ആഘോഷവും പിടിഎ പൊതുയോഗവും സംഘടിപ്പിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. തോമസ് വെളക്കനാടന്‍ ഉദ്ഘാടനം ചെയ്തു. റിന്‍സി ജോബ് അധ്യക്ഷത വഹിച്ചു.
എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ പൂര്‍വവിദ്യാര്‍ഥികളെയും യുഎസ് എസ്, എല്‍എസ്എസ് പരീക്ഷ ജേതാക്കളെയും അനുമോദിച്ചു.
പഞ്ചായത്തംഗം എം.എസ്. സുമേഷ്, ഫാ. ജെയ്സണ്‍ ചൊവ്വല്ലൂര്‍, ഒഎസ്എ പ്രസിഡന്റ്് ബെന്നി തൊണ്ടുങ്ങല്‍, വിദ്യാലയ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ജസ്റ്റിന് മങ്കുഴി, ലിനോ മൈക്കിള്‍, പ്രധാനാധ്യാപിക ടിസി പി. ആന്റണി, ട്രസ്റ്റി തോമസ് വള്ളിയാംതടത്തില്‍, ഉണ്ണിമേരി തോമസ്, തെരേസ് ജോസ്, റിയ തോമസ് എന്നിവര്‍ പ്രസംഗിച്ചു. രക്ഷിതാക്കള്‍ക്കു ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു.