രോഗങ്ങൾക്കുമുന്നിൽ ഒരാൾപോലും നിസഹായനാകില്ല: മന്ത്രി വീണാ ജോർജ്
1580610
Saturday, August 2, 2025 12:52 AM IST
മാള: വിവിധങ്ങളായ രോഗങ്ങൾക്കുമുമ്പിൽ ഒരാൾപോലും നിസഹായനായി നിൽക്കേണ്ട അവസ്ഥ കേരളത്തിൽ ഇനി ഉണ്ടാകില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മാള സാമൂഹ്യആരോഗ്യകേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നചടങ്ങ് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇതോടൊപ്പം പേരൂർക്കാട് ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചികിത്സാചെലവുകൾ കുറയ്ക്കുന്ന കാര്യത്തിൽ കേരളം ഏറെ വിജയിച്ചുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
വി.ആർ. സുനിൽകുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ഡയറക്ടർ ഡോ. കെ.ജെ. റീന, ഡിഎംഒ ഡോ. ടി.പി. ശ്രീദേവി, ഡോ. സജീവ്കുമാർ, ബ്ലോക്ക് പ്രസിഡന്റ് രേഖ ഷാന്റി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ബാബു, കെ.ആർ. ജോജോ, പി.വി. വിനോദ്. ആശുപത്രി സൂപ്രണ്ട് ഡോ.
ആശ സേവ്യർ എന്നിവർ പ്രസംഗിച്ചു.